---
title: "അത്ഭുതമൊളിപ്പിച്ച് വടകര ; ടീച്ചർ കടന്നു കൂടുമെന്ന് മനോരമ സർവ്വേ"
english_title: "Vadakara by surprise; Manorama survey that the teacher will pass"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209532/Vadakara by surprise; Manorama survey that the teacher will pass"
published_at: "2024-06-03T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d6bf6a0bf3_IMG-20240603-WA0045.jpg"
keywords: []
---

# അത്ഭുതമൊളിപ്പിച്ച് വടകര ; ടീച്ചർ കടന്നു കൂടുമെന്ന് മനോരമ സർവ്വേ

> **Lead Summary:** ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ് - വിഎംആർ എക്‌സിറ്റ്‌ പോൾ. യുഡിഎഫ് 16 മുതൽ 18 സീറ്റ് വരെ നേടാമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

## Article Content

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ് - വിഎംആർ എക്‌സിറ്റ്‌ പോൾ. യുഡിഎഫ് 16 മുതൽ 18 സീറ്റ് വരെ നേടാമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

അതേസമയം എൽഡിഎഫിന് 2 മുതൽ നാല് സീറ്റുകൾ വരെ ലഭിക്കാനാണ് സാധ്യതയുള്ളതെന്നും സർവേ പറയുന്നു. വടകര മണ്ഡലത്തിൽ വൻ അത്ഭുതം സംഭവിക്കുമെന്നാണ് പറയുന്നത്.

എല്ലാ സർവേകളിലും ഷാഫി പറമ്പിൽ വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് എൽഡിഎഫിന്റെ കെകെ ശൈലജ വിജയിക്കുമെന്നാണ് പ്രവചനം.

നേരിയ മുൻതൂക്കം മാത്രമാണ് ശൈലയ്ക്കുള്ളത്. സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥി മാറി വന്നപ്പോൾ യുഡിഎഫിന്റെ വോട്ടുവിഹിതം പത്ത് ശതമാനത്തോളം ഇടിഞ്ഞുവെന്നും സർവേ വ്യക്തമാക്കി. അതേസമയം മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് പോവുകയും ചെയ്‌തത് യുഡിഎഫിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.എൽഡിഎഫിന് മണ്ഡലത്തിൽ വോട്ട് കൂടുന്നില്ല. പക്ഷേ യുഡിഎഫിന് വൻ തോതിൽ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. പ്രചാരണ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആർക്ക് നേട്ടമായെന്നും മുന്നണികൾ വിലയിരുത്തേണ്ടി വരും. കാഫിർ വിവാദം അടക്കം ഏത് രീതിയിൽ എൽഡിഎഫിനെയും, യുഡിഎഫിനെയും ബാധിച്ചുവെന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209532/Vadakara by surprise; Manorama survey that the teacher will pass)